Topics

Tuesday, February 1, 2011

വിലക്കയറ്റത്തിന് കാരണം ?

എന്‍റെ അഭിപ്രായത്തില്‍ നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ വിലക്കയറ്റത്തിന് കാരണം കര്‍ഷകരടങ്ങുന്ന സമൂഹത്തിലെ സോഫ്റ്റ്‌ പവര്‍ എന്ന് ശശി തരൂര്‍ വിശേഷിപ്പിക്കുന്ന സമൂഹം ആണ്.  മാധ്യമങ്ങളും ചില ഉച്ചാളി രാഷ്ട്രീയ കുറുക്കന്മാരും പറയുന്ന പോലെ  കുത്തക മുതലാളിമാര്‍ വിലക്കയറ്റത്തിന് ഉത്തരവാദികളാണെന്ന് ഞാന്‍ സമ്മതിക്കില്ല.


എന്നെ കടിച്ചു കീറാന്‍ വരും മുമ്പേ ഇത് കേള്‍ക്കുക. ഞാന്‍ എങ്ങനെ ഇത് മനസ്സിലാക്കി എന്ന്. അത് മനസ്സിലാക്കാന്‍ വിലക്കയറ്റം പ്രശ്നമാല്ലതിരുന്ന ഒരു കലഖട്ടത്തിലെ കച്ചവടം എങ്ങനെ ആയിരുന്നു എന്നും, അന്നത്തെ ആളുകളുടെ ജീവിത രീതിയും പരിശോദിച്ചാല്‍ മതി.


ഇന്ന് വില കൂടാന്‍ ഉള്ള കാരണം എന്താണ് ? വളരെ എളുപ്പം ഞാന്‍ ഇത് വിശദീകരിക്കാം. ഉദാഹരണത്തിന് സവോളയുടെ കാര്യം തന്നെ എടുക്കാം. എല്ലാവരും അറിയുന്നപോലെ റിലയന്‍സ് അടക്കമുള്ള പാവം മുതലാളിമാര്‍ ചരക് പൂഴ്ത്തിവേച്ചത് തന്നെ എന്ന് ഉറപ്പിക്കാം. പക്ഷെ അതിനു കാരണം എന്താണ് ? വിപണിയില്‍ സുലഭമായ ഒരു സാധനത്തിനു പെട്ടെന് വില ഉയര്‍ത്തിയാല്‍ ആരും അത് വാങ്ങില്ല. അപ്പോള്‍ ആദ്യം ക്ഷാമം ഉണ്ടാക്കണം. അതവിടിരിക്കട്ടെ, എന്തിനാണ് വില ഉയര്‍ത്തിയത് ? കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍. അവിടെ അവസാനിക്കുന്നു എല്ലാ ചോദ്യവും. എന്തിനാണ് കൂടുതല്‍ ലാഭം എന്ന് ഇതവരെ ആരെങ്ങിലും അന്നെഷിച്ചുണ്ടോ ?



  1. പണ്ട് ജോലി പാരമ്പര്യമായി കൈ മാറി വന്ന ഒന്നായിരുന്നു.  കര്‍ഷക കുടുംബം, ആദ്യപക കുടുംബം ഇങ്ങനെ, അന്നും ഉണ്ടായിരുന്നു ജന്മി മാര്‍. 
  2. ഇന്ന് കര്‍ഷകന് തന്‍റെ മക്കളെ എന്ഗിനീരാക്കണം. അല്ലേല്‍ ഡോക്ടര്‍. അവിടെ തുടങ്ങി രാജ്യത്തിന്‍റെ സമ്പത്ത വ്യവസ്ഥ തകരാന്‍.
  3. കര്‍ഷകര്‍ കുറഞ്ഞു
  4. രാജ്യത്തിന്‍റെ ഉള്പതന ക്ഷമത അവതാളത്തിലായി.
  5. സാധനഗല്‍ വില്‍ക്കനമെങ്ങില്‍ കടയിലെ മെഷിനില്‍ അടിച്ചുണ്ടാക്കാന്‍ പറ്റില്ലാലോ ? വല്ലോം സ്റ്റോക്ക്‌ ഉണ്ടീല്‍ അല്ലെ വിക്കല്‍ നടക്കു. 
  6. അപ്പോള്‍ മുതലാളിമാര്‍ കൂടുതല്‍ പണം നല്‍കി കര്‍ഷകരില്‍ നിന്നും ചരക്ക് വാങ്ങിക്കേണ്ടി വന്നു. 
  7. സ്വാഭാവികമായും, അവിടെ പ്രാഥമിക വിലക്കയറ്റം സംഭവിച്ചു. 
  8. പക്ഷെ അത് വിലക്കയറ്റത്തിന്റെ തുടക്കം മാത്രമാണ്.
  9. ഇത് വാങ്ങിക്കേണ്ട സാധാരണക്കാരില്‍ ചരക്ക് കടയിലെത്തിക്കുന്ന ഡ്രൈവര്‍ പെടും. അയാള്‍ക്ക് ജീവിക്കാന്‍ കൂടുതല്‍ പണം ആവശ്യമായി വരും,
  10. ഇത് കടയുടമ അവന്റെ ശമ്പളം ആയി കൂട്ടി കൊടുക്കും, പകരം സാധനത്തിന്റെ വില വീണ്ടും ഉയരും
  11. ചരക്കുകള്‍ കൊണ്ടുവരാന്‍ പണ്ട് ചുമടെടുതിരുന്ന കടത്തുകാരന് ഇപ്പോള്‍ ലോറി വേണം.
  12. അതിന്റെ ചെലവ് സാധനത്തിന്റെ വിലയില്‍ കൂട്ടുക
  13. പെട്രോള്‍, അത് തീര്‍ന്നു പോകുന്ന ഒന്നാണെന്ന് ഓര്‍ക്കുക
  14. വില വീണ്ടും ഉയര്‍ന്നു
  15. സര്‍ക്കാര്‍ ടക്സ് എന്ന് പറഞ്ഞു പിഞ്ഞെയും 
  16. വില വീണ്ടും ഉയര്‍ന്നു.
  17. ഇനി പറ പാവം കച്ചടക്കാരന്‍ എന്ത് പിഴച്ചു വില കൂടിയതിനു ?
As lizards were lizards, we should always be who we are. Or be responsible for the change. Don't blame others for it.!

No comments:

Post a Comment